ഒരു സ്റ്റോക്കിനെ ട്രേഡിങ്ങ് അല്ലെങ്കിൽ ഇൻവെസ്റ്റ്മെന്റിന് തിരഞ്ഞെടുക്കുമ്പോൾ മാർക്കറ്റ് ക്യാപ്പിന്റെ പ്രാധാന്യം എന്താണ് ?
സ്റ്റോക്ക് മാർക്കറ്റിൽ നാം കേൾക്കുന്ന ഒരു വാക്കാണ് Market Cap . സ്റ്റോക്ക് മാർക്കെറ്റിൽ ട്രേഡിങ്ങ് അല്ലെങ്കിൽ ഇൻവെസ്റ്റ്മെന്റ് നടത്താൻ പോകുന്നവർ തീർച്ചആയും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് ഇത് ,കാരണം നമ്മുടെ പ്രോഫിറ്റ് അല്ലെങ്കിൽ Lose നെ ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട ഒരു ഘടകം ആണിത് . അത് എങ്ങനെ ആണെന് മനസ്സിൽ ആകാം
എന്താണ് Market Capitalization ?
Market capitalization = No of shares x Market price per share
ഉദാഹരണത്തിന് ഒരു കമ്പനിയുടെ 100000 ഷെയർ ഉണ്ടെന്ന് കരുതുക ആ ഒരു സ്റ്റോക്കിന്റെ ഇപ്പോളത്തെ വില Rs 2500 ആണെന്നു കരുതുക അങ്ങനെ എങ്കിൽ Market Cap =100000 x 2500 = 25 Cr
മാർക്കറ്റ് ക്യാപ്പ് അനുസരിച്ചു മൂന്നു തരത്തിൽ ആണ് തരം തിരിച്ചിരിക്കുന്നത് .ഈ ഒരു മാർക്കറ്റ് ക്യാപ് ക്രൈറ്റീരിയ സമയത്തിന് അനുസരിച്ചു മാറി കൊണ്ടിരിക്കും
Large Cap
ഒരു സ്റ്റോക്കിന്റെ മാർക്കറ്റ് ക്യാപ്പ് 20000 കോടിക്കോ അതിൽ കൂടുതൽ ആണെകിലോഅത്തരത്തിൽ ഉള്ള സ്റ്റോക്‌സിനെ Large Cap സ്റ്റോക്‌സ് എന്ന് പറയാം .
Large cap => 20000 crore
ഉദാഹരണത്തിന്
Rank | Company Name | Market Cap (Cr) |
1 | Reliance Industries | 1,999,330 |
2 | Tata Consultancy Services (TCS) | 1,386,469 |
3 | HDFC Bank | 1,214,547 |
4 | Bharti Airtel | 852,465 |
5 | ICICI Bank | 777,655 |
6 | State Bank of India (SBI) | 748,953 |
7 | Life Insurance Corporation of India (LIC) | 674,782 |
8 | Infosys | 618,176 |
9 | Hindustan Unilever Ltd (HUL) | 582,640 |
10 | ITC Ltd | 538,279 |
Mid cap :
ഒരു സ്റ്റോക്കിന്റെ മാർക്കറ്റ് ക്യാപ്പ് 5000 കോടിക്കും 20000 കോടിക്കും ഇടയിൽ ആണെകിൽ അത്തരത്തിൽ ഉള്ള സ്റ്റോക്‌സിനെ Mid cap സ്റ്റോക്‌സ് എന്ന് പറയാം .
Mid cap =>5000 Cr and < 20000 Cr
ഉദാഹരണത്തിന്
Rank | Company Name | Market Cap (in INR Crore) |
1 | ABB India Ltd | 31,645 |
2 | Godrej Properties Ltd | 32,568 |
3 | TVS Motor Company Ltd | 34,795 |
4 | Hindustan Aeronautics Ltd | 49,236 |
5 | AU Small Finance Bank Ltd | 29,087 |
6 | IDFC First Bank Ltd | 36,290 |
7 | Crompton Greaves Consumer Electricals Ltd | 18,776 |
8 | Bharat Electronics Ltd | 39,672 |
9 | Apollo Tyres Ltd | 15,835 |
10 | Federal Bank Ltd | 22,156 |
Small cap
ഒരു സ്റ്റോക്കിന്റെ മാർക്കറ്റ് ക്യാപ്പ് 5000 കോടിക്ക് കുറവാണെങ്കിൽ അത്തരത്തിൽ ഉള്ള സ്റ്റോക്‌സിനെ Small Cap സ്റ്റോക്‌സ് എന്ന് പറയാം
Small cap <5000 Cr
ഉദാഹരണത്തിന്
- Tata Coffee Ltd. – Market Cap: ₹4,500 crore
- Edelweiss Financial Services Ltd. – Market Cap: ₹4,700 crore
- Orient Electric Ltd. – Market Cap: ₹4,800 crore
Bluechip Stocks
ഇന്ത്യയിലെ ഏറ്റവും കൂടുതൽ മാർക്കറ്റ് ക്യാപ് ഉള്ള കമ്പനികളെ bluechip കമ്പനികൾ എന്ന പേരിലും അറിയപ്പെടുന്നു . ഉദാഹരണത്തിനു Reliance ,Infosis ,HDFC Bank SBI etc . Bluechip എന്ന പേര് വന്നത് തന്നെ Casinoയിൽ നിന്നാണ് .കാസിനോയിൽ പലതരത്തിൽ ഉള്ള ഗെയിം കളിക്കാറുണ്ട് ഉദാഹരണത്തിന് Poker പോലുള്ള ഗെയിമിൽ ഏറ്റവും വില കൂടിയ ചിപ്പ് അല്ലെങ്കിൽ ടോക്കൺ ആണ് Blue-chip എന്ന പേരിൽ അറിയപ്പെടുന്നു .അവിടെ നിന്നും കടം എടുത്ത ഒരു വാക്കാണ് ഇത് .അങ്ങനെ ആണ് സ്റ്റോക്ക് മാർകെയ്റ്റിൽ Market cap കൂടിയ കമ്പനികളെ Bluechip stocks എന്ന പേരിലും അറിയപെടുന്നു .
ഇനി ഒരു സ്റ്റോക്ക് തിരങ്ങെടുക്കുമ്പോൾ അതിൻെറ മാർക്കറ്റ് ക്യാപ്പിന്റെ പ്രാധാന്യം എന്താണെന്നു നോക്കാം
Liquidity and Volatility
Large cap Stock
ലാർജ് ക്യാപ് സ്റ്റോക്‌സിൽ ലിക്വിഡിറ്റി വളരെ കൂടുതൽ ആയിരിക്കും അതായത് കൂടുതൽ ട്രേഡേഴ്സ് ഇത്തരത്തിൽ ഉള്ള സ്റ്റോക്‌സിൽ ആക്റ്റീവ് ആയിരിക്കും . അത് കൊണ്ട് തന്നെ വളരെ ഈസി ആയി വാങ്ങാനും അത് പോലെ വിൽക്കാനും സാധിക്കുന്നു . അതുപോലെ volatility വളരെ കുറവാണ് ഇത്തരത്തിൽ ഉള്ള സ്റ്റോക്കിന്റെ വില ഒരു ദിവസം വലിയ തോതിൽ കൂടുവാനോ കുറയുവാനോഉള്ള സാധ്യത വളരെ കുറവാണ് അത് കൊണ്ട് തന്നെ ഇത്തരത്തിൽ ഉള്ള സ്റ്റോക്‌സിൽ ഇൻവെസ്റ്റ് ചെയ്യുനത് റിസ്ക്ക് വളരെ കുറവാണ് .അത് കൊണ്ടുതന്നെ പുതുതായി വരുന്ന ഒരു ട്രേഡർ ഇത്തരത്തിൽ ഉള്ള bluechip കമ്പനികയിൽ ഇൻവെസ്റ്റ് ചെയ്താണ് ആരംഭിക്കേണ്ടത് .
Small cap Stock
Small cap സ്റ്റോക്‌സിൽ ലിക്വിഡിറ്റി കുറവായിരിക്കും . അതുപോലെ volatility കൂടുതൽ ആണ് ഇത്തരത്തിൽ ഉള്ള സ്റ്റോക്കിന്റെ വിലയിൽ ഒരു ദിവസം തന്നെ വിലയിൽ വലിയ വ്യത്യാസങ്ങൾ വരാം .അത് കൊണ്ട് തന്നെ ഇത്തരത്തിൽ ഉള്ള സ്റ്റോക്‌സിൽ ഇൻവെസ്റ്റ് ചെയ്യുനത് കുറച്ഛ് റിസ്ക്ക് ഉള്ളതാണ് .
Mid cap Stock
Mid cap സ്റ്റോക്‌സിൽ ലിക്വിഡിറ്റി വളരെ കുറവായിരിക്കും . അതുപോലെ volatility വളരെ കൂടുതൽ ആണ് ഇത്തരത്തിൽ ഉള്ള സ്റ്റോക്കിന്റെ വിലയിൽ ഒരു ദിവസം തന്നെ വിലയിൽ വളരെ വലിയ വ്യത്യാസങ്ങൾ വരാം .അത് കൊണ്ട് തന്നെ ഇത്തരത്തിൽ ഉള്ള സ്റ്റോക്‌സിൽ ഇൻവെസ്റ്റ് ചെയ്യുനത് വളരെ റിസ്ക്ക് ഉള്ളതാണ്
Return
Large cap കമ്പനികൾ എല്ലാം തന്നെ വെൽ Well Settled , Well established ആയിരിക്കും അവരുടെ ബിസിനസ് മാക്സിമം ലെവൽ expand ചെയ്തിരിക്കും അതുകൊണ്ടുതന്നെ അവരുടെ വളർച്ചയുടെ ഒരു പീക്ക് ലെവലിൽ ആയിരിക്കും ഇത്തരത്തിൽ ഉള്ള കമ്പനികൾ . എന്നാൽ സ്മാൾ , mid cap കമ്പനികൾ വളർന്നു വരുന്ന കമ്പനികൾ ആയതിനാൽ തന്നെ അവരുടെ business വളരെ പെട്ടന്ന് expand ചെയ്യുവാൻ ശ്രമിക്കുന്നു അത് കൊണ്ടുതന്നെ ഇത്തരത്തിൽ ഉള്ള കമ്പനികളുടെ ഷെയർ വില വളരെ പെട്ടന്ന് കൂടി വരുന്നു .
Who Should Invest
Large cap stocks : long term ഇൻവെസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും കൂടുതൽ റിസ്ക്ക് എടുക്കാൻ തയ്യാർ ആകാത്തവർക്കും അതുപോലെ FD യെക്കാൾ കുറച്ചു അതികം റിട്ടേൺ വേണം എന്ന് ആഗ്രഹിക്കുന്നവർക്ക് Large cap stocks ഇൻവെസ്റ്റ് ചെയ്‌യാം
Mid cap & Small cap stocks : റിസ്ക് എടുക്കാൻ തയ്യാർ ഉള്ളവർക്കും അതുപോലെ നല്ലൊരു റിട്ടേൺ സ്റ്റോക്ക്മാർക്കറ്റിൽ നിന്നും പ്രദിക്ഷിക്കുന്നവർക്കും ഇത്തരത്തിൽ ഉള്ള സ്റ്റോക്കിൽ ഇൻവെസ്റ്റ് ചൈയ്യാം .എന്നാൽ നല്ല രീതിയിൽ റിസർച്ച് ചെയ്‌തതിന് ശേഷം മാത്രം ഇത്തരത്തിൽ ഉള്ള സ്റ്റോക്‌സിൽ ഇൻവെസ്റ്റ് ചെയ്യുക.
എന്ത് കൊണ്ട് market cap ഒരു സ്റ്റോക്ക് സെലക്ഷനിൽ വളരെ പ്രധാനപെട്ട ഒരു ഘടകം ആണ് ?
Reliance Industries Ltd market cap എന്ന് പറയുന്നത് ₹ 19,80,081 Cr. ആണ് ഈ ഒരു സ്റ്റോക്കിന്റെ വില 1 % മൂവ് ചൈയ്യാൻ അതായത് 1 % കൂടുവാനോ കുറയുവാനോ വേണ്ടത് 19,80,081 X 1 / 100 = 19800 കോടി രൂപ ആണ് .ഇനി ഒരു small cap സ്റ്റോക്ക് എടുക്കാം Hindustan Motors ഈ ഒരു സ്റ്റോക്കിന്റെ വില എന്ന് പറയുന്നത് 36 രൂപയും Market cap 770 Cr ആണ് .ഈ ഒരു സ്റ്റോക്കിന്റെ വില 1 % മൂവ് ചൈയ്യാൻ അതായത് 1 % കൂടുവാനോ കുറയുവാനോ വേണ്ടത് 770 X 1 / 100 = 7 .7 കോടി രൂപ ആണ്.
7 .7 കോടി എന്ന് പറയുന്നത് സ്റ്റോക്ക് മാർക്കറ്റിനെ സംബന്ധിച്ചെടുത്തോളം വലിയ ഒരു പൈസ അല്ല . അത് കൊണ്ട് തന്നെ ഇത്തരത്തിൽ ഉള്ള സ്റ്റോക്ക്കളെ വളരെ ഈസി ആയി Manipulate ചൈയ്യാം .അതിനു ഒരു ഉദാഹരണമാണ് താഴെ നൽകിയിരിക്കുന്ന ഈ ഒരു സ്റ്റോക്ക് .
ഈ ഒരു സിസ്റ്റത്തെ Pump and Dumb എന്നാണ് പറയുന്നത് അതായത് ഒരു സ്റ്റോക്കിനെ കുറിച്ച് സോഷ്യൽ മീഡിയ ,SMS ,telegram group പൊലുള്ളവയിൽ ഫേക്ക് ആയിട്ടുള്ള recommendation നൽകുന്നു .ഇത്തരത്തിൽ ഉള്ള കമ്പനികളുടെ മാർക്കറ്റ് ക്യാപ്പ് വളരെ ചെറുതായിരിക്കും വളരെ എളുപ്പത്തിൽ Manipulate ചൈയ്യാം .വില കൂടുന്നത് കണ്ടു നമ്മെ പോലുള്ള റീടൈൽ ട്രേഡേഴ്സ് ഇൻവെസ്റ്റ് ചെയ്യുകയും പിനീട് സംഭവിച്ചത് ഈ ഒരു ചാർട്ട് കണ്ടാൽ തന്നെ മനസ്സിൽ ആകും .
small cap -Mid cap സ്റ്റോക്‌സിൽ എങ്ങനെ ഇൻവെസ്റ്റ് ചൈയ്യാം ?
ഇവിടെ ആണ് ഫണ്ടമെന്റൽ അനാലിസിസിന്റെ (Fundamental Analysis) പ്രാധാന്യം .ഇത്തരത്തിൽ ഏതൊരു സ്റ്റോക്കിന്റെയും recommendation വരികയാണെകിൽ Fundamental Analysis ചെയ്തു ആ ഒരു സ്റ്റോക്ക് ഇൻവെസ്റ്റബിൾ ആണോ എന്ന് നമുക്ക് മനസ്സിൽ ആക്കാൻ സാദിക്കും .
ഉദാഹരണത്തിന്
Reliance Communications Ltd എന്ന ഈ ഒരു സ്റ്റോക്കിന്റെ പ്രൈസ് എന്ന് പറയുന്നത് 2 രൂപയിൽ താഴെ ആണ് നമ്മിൽ പലരും ഇത്തരത്തിൽ ഉള്ള കമ്പനികളിൽ ഇൻവെസ്റ്റ് ചൈയ്യാൻ ആണ് താല്പര്യ പെടുന്നത് എന്നാൽ ഈ ഒരു കമ്പനിയുടെ Balance Sheet നോക്കിയാൽ മനസ്സിൽ ആകും Reserves – 83,513 കോടി അതുപോലെ Borrowings അതായത് കടം 47,231 കോടി ഇത്തരത്തിൽ ഉള്ള ഒരു കമ്പനിയിൽ ഇൻവെസ്റ്റ് ചെയ്താൽ എന്താണ് സംഭവിക്കുന്നത് എന്ന് പറയേണ്ട ആവശ്യം ഇല്ലാലോ .