Vettaiyan review in Malayalam
വേട്ടൈയൻ, ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്ത, രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ഈ ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് . രജനി അവതരിപ്പിച്ച പോലീസ് ഓഫീസർ എസ്പി, കന്യാകുമാരിയിലെ ക്രിമിനലുകളെ നേരിടുന്നതാണ് ആണു ചിത്രത്തിന്റെ പ്രധാന കഥാതന്തു. ഫഹദ് ഫാസിൽ പാട്രിക് എന്ന സഹപ്രവർത്തകനായാണ് അഭിനയിക്കുന്നത്, ഫഹദ് തകർപ്പൻ അഭിനയം പ്രേക്ഷകരെ കൈയിൽ എടുത്തു എന്നതിൽ ഒരു സംശയവും ഇല്ല .
ചിത്രം ഏറെ സാമൂഹിക പ്രസക്തിയുള്ള സന്ദേശങ്ങൾ മുന്നോട്ട് വയ്ക്കുന്നുണ്ട്. പ്രത്യേകിച്ച്, പോലീസ് ഒരു സംരക്ഷകനായിരിക്കണമെന്ന സന്ദേശം ചിത്രത്തിൽ ശക്തമായി ഉയർത്തി കാണിക്കപ്പെടുന്നു. ചിത്രം എൻകൗണ്ടർ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ നീങ്ങുന്നതും ഒരു തുടർച്ചയുള്ള അന്വേഷണവും ആക്ഷനും ഉൾക്കൊള്ളുന്നതാണ് .
അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, രിതിക സിങ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലാണ്. ബച്ചൻ, ജുഡീഷ്യൽ ഓഫീസറായ സത്യദേവിനെയാണ് അവതരിപ്പിക്കുന്നത്. അനിരുദ്ധിന്റെ പശ്ചാത്തല സംഗീതം ചിത്രത്തെ വേറെ ലെവലിൽ കൊണ്ടുപോകുന്നു .
ചിത്രത്തിലെ ഹിറ്റായ ‘മനസിലായോ’ എന്ന ഗാനം മറ്റൊരു ഇൻട്രോ സോങ് ആണെന്നു പറയാം . ഈ ഗാനവും മാസ്സ് സീനുകളുമായി ചിത്രം മുന്നോട്ട് കൊണ്ടുപോകുന്നു. അതേസമയം, ചിത്രം ഹൃദയത്തിൽ സ്പർശിക്കുന്ന സാമൂഹിക ചോദ്യങ്ങൾ ഉയർത്തുന്നു.
ഫഹദ് മാജിക്
രജനികാന്തിന്റെ കൂട്ടുകാരനായ പോലീസ് ഓഫീസർ പാട്രിക്കായി എത്തുന്നു. പാട്രിക്ക്, രജനിയുടെ വിശ്വസ്തൻ ആയാണ് ആക്ഷനും കോമഡിയും കൊണ്ട് പ്രേക്ഷകരെ കൈയിൽഎടുത്തിരിക്കുന്നു . രസകരമായ സംഭാഷണങ്ങൾ, തകർപ്പൻ കോമഡി ടൈമിംഗ്, ആക്ഷൻ സീനുകൾ എന്നിവയിലൂടെ ഫഹദ് തന്റെ പ്രകടനം അവിസ്മരണീയമാക്കിയിരിക്കുന്നു .
പാട്രിക്ക് എന്ന കഥാപാത്രം തന്റെ തമാശയും വ്യക്തിത്വവും കൊണ്ടും പ്രേക്ഷകരെ രസിപ്പിക്കുകയും സിനിമയെ വേറൊരു ലെവലിൽ കൊണ്ട് പോകുന്നു . ഫഹദിന്റെ സ്വാഭാവികതയും വൈവിധ്യമുള്ള പ്രകടനവും ഈ ചിത്രത്തെ മികച്ചൊരു അനുഭവമാക്കുന്നു, രജനികാന്തിനൊപ്പം തിളങ്ങുന്ന ഫഹദിന്റെ പ്രകടനം പ്രേക്ഷകർക്ക് രസകരമായ ഒരു അനുഭവം നൽകുന്നു .
സീരിയസ് മൂഡിൽ സ്വഭാവസൂക്ഷ്മതകളോടെയാണ് വേട്ടൈയൻ മുന്നോട്ട് പോകുന്നത്, എന്നാൽ ഒപ്പം തന്നെയാണ് രജനിയുടെ ‘മാസ്’ രംഗങ്ങളും പ്രേക്ഷകരെ ആകർഷിക്കുന്നു. മൊത്തത്തിൽ, വേട്ടൈയൻ രജനികാന്തിന്റെ ആരാധകർക്ക് ആവേശം നിറഞ്ഞ ഒരു അനുഭവം നൽകുന്ന, സാമൂഹിക പ്രസക്തിയുള്ള ഒരു ചിത്രമാണെന്ന് പറയാം