ഓരോ മാസവും എത്രത്തോളം പണം സ്റ്റോക്ക് മാർക്കറ്റിൽ നിന്നും ഉണ്ടാക്കാം ?
സ്റ്റോക്ക് മാർക്കറ്റിൽ ട്രേഡിങ്ങ് അല്ലെങ്കിൽ ഇൻവെസ്റ്റ്മെന്റ് ചെയ്യാൻ വരുന്നവർ ആദ്യം ചിന്തിക്കുന്നത് എത്ര പണം സ്റ്റോക്ക് മാർക്കറ്റിൽ നിന്നും ഉണ്ടാക്കാം എന്നതനാണ് . ഇതിനുള്ള സിംപിൾ ആയിട്ടുള്ള ഉത്തരമാണ് നിങ്ങൾ എത്രത്തോളം റിസ്ക് എടുക്കാൻ തയാറാണെന്നത് . സ്റ്റോക്ക് മാർക്കിൽ നോർമലായി നാലു തരത്തിൽ ഉള്ള വ്യക്തികളെ കാണാൻ സാദിക്കും .
1. Investors
തികച്ചും റിസ്ക് വളരെ കുറങ്ങ സ്കീമിൽ മാത്രമാണ് ഇത്തരക്കാർ ഇൻവെസ്റ്റ് ചെയ്യുനത് . ഭാവിയിൽ കുട്ടികളുടെ പഠനം , വിവാഹം ,വീട് ഇതുപോലുള്ള ആവശ്യങ്ങൾക്കായി പല തരത്തിൽ ഉള്ള സേവിങ് സ്ക്കിമിൽ ഇവർ ഇൻവെസ്റ്റ് ചെയ്യുന്നു .ഇവിടെ പ്രതിക്ഷിക്കുന്ന റിട്ടേൺ 6 -8 % വരെ ആണ് . ഇതിൽ കൂടുതൽ റിട്ടേൺ ആവശ്യമുള്ളവർ ആണ് സ്റ്റോക്ക് മാർക്കറ്റിലേക്ക് വരുന്നത്.ഇത്തരത്തിൽ ഉള്ളവർ ഭാവിലേക്ക് വേണ്ടി ലോങ്ങ് ടേമിൽ ആയി ഷെയർ വാങ്ങി ഹോൾഡ് ചെയ്യുന്നവർ ആണിവർ . അവരുടെ മെയിൻ മോട്ടോ ദീർഘ കാലാടിസ്ഥാനത്തിൽ സമ്പാദ്യം ഉണ്ടാക്കുക എന്നതാന്ന് .ഇത്തരക്കാർ വളരെ കുറച്ചു മാത്രമാണ് ഇൻവെസ്റ്റ് ചെയ്ത പണത്തിനു മുകളിൽ റിസ്ക് എടുക്കുന്നത് .
ഈ ഒരു ക്യാറ്റഗറിയിൽ ഉള്ളവർ മ്യൂച്വൽ ഫണ്ടുകളിലാണ് ഇൻവെസ്റ്റ് ചെയ്തു തുടങ്ങുക . ഇന്ത്യയിൽ ഇപ്പോൾ നല്ലതായി പെർഫോം ചെയ്യുന്ന മ്യൂച്വൽ ഫണ്ടുകൾ എല്ലാം നിഫ്റ്റി 50 ലാസ്റ്റ് 10 വർഷത്തിനിടെ നൽികിയ ആവറേജ് റിട്ടേൺ ആയ 8 – 10 % മുകളിൽ ആണ് നല്കാൻ ശ്രമിക്കുന്നത് .
എന്നാൽ സ്വന്തമായി സ്റ്റോക്കിനെ അനലൈസ് ചെയ്തു നല്ല സ്റ്റോക്കിൽ ഇൻവെസ്റ്റ് ചെയ്യുക ആണെകിൽ ഇതിൽ കൂടുതൽ റിട്ടേൺ ലഭിക്കും . ഇങ്ങനെ നല്ല സ്റ്റോക്കിൽ ഇൻവെസ്റ്റ് ചെയ്യുക ആണെകിൽ ലോങ്ങ് ടെർമിൽ അതായത് ഒരു വർഷമോ അതിൽ കൂടുതലോ ആയിരിക്കും ഹോൾഡിങ് പീരീഡ്. ഇത്തരത്തിൽ നല്ല സ്റ്റോക്കിൽ ഇൻവെസ്റ്റ് ചെയ്യുക ആണെങ്കിൽ 12 – 15 % വരെ റിട്ടേൺ നമുക്ക് പ്രദിക്ഷിക്കാം .
2. Traders
സ്റ്റോക്ക് മാർക്കിൽ രണ്ടാമത്തെ കാറ്റഗറി ആണ് ട്രേഡേഴ്സ് .ഈ ഒരു വിഭാഗത്തില്‍ പെടുന്നവര്‍ മാർകെറ്റിൽ നിന്നും കൂടുതൽ റിട്ടേൺ പ്രതീക്ഷിക്കുന്നവര്‍ ആണ് ഈ ഒരു ക്യാറ്റഗറി. കൂടുതല്‍ റിസ്ക്ക് എടുക്കാന്‍ ഇത്തരം വിഭാഗത്തില്‍ പെടുന്നവര്‍ തൈയ്യാര്‍ ആയിരിക്കും .മാസത്തിൽ 5 – 6 % അല്ലെങ്കിൽ അതിൽ കൂടുതൽ ഇവർ റിട്ടേൺ പ്രദീക്ഷികുന്നു .
ട്രേഡേഴ്സിനെ നമുക്ക് വേണമെങ്കിൽ മൂന്ന് തരത്തിൽ തരം തിരിക്കാം ഒന്നാമത്തേത് short term traders രണ്ടാമത്തേത് Intraday traders മൂന്നാമത്തേത് future and option ട്രേഡേഴ്സ്.
3. short term traders
ചെറിയ കാലയളവിൽ സ്റ്റോക്ക് വാങ്ങി ഹോൾഡ് ചെയ്തു ലാഭം വരുമ്പോൾ വില്കുന്നവരാനാണ് . ഇത്തരത്തിൽ ഉള്ള ട്രേഡിങിനെ swing trading എന്ന് വേണമെങ്കിലും പറയാം.ഇത്തരത്തിൽ ട്രേഡിങ്ങ് ചെയ്യുന്നവർ ടെക്നിക്കൽ അനാലിസിസ് ആണ് കൂടുതൽ ഡിപെൻഡ് ചെയ്യുനത് . അതായത് സപ്പോർട്ട് ആൻഡ് റെസിസ്റ്റൻസ് , മൂവിങ് ആവറേജ് പോലുള്ള പല ടെക്നിക്കൽ ഇന്ഡിക്കേറ്റർസിനെയും ഡിപെൻഡ് ചെയ്യുന്നു .
ടെക്നിക്കൽ അനാലിസിസ് ചെയ്യുന്നതിനോട് കൂടി fundamentally strong ആയിടുള്ള കമ്പനികളിൽ swing trading ചെയ്യുക ആണെങ്കിൽ നമ്മുടെ റിട്ടേൺ കൂടുതൽ പ്രദീക്ഷിക്കാം . ഇത്തരത്തിൽ ട്രേഡ് ചെയ്യുന്നവർ 4 -5 % റിട്ടേൺ പ്രദിക്ഷിക്കാം .ഇതു നാം ട്രേഡ് ചെയ്യുന്ന സ്റ്റോക്കിന്റെ അനുസരിച്ചു ഇതിൽ കൂടുതൽ റിട്ടേൺ പ്രദിക്ഷിക്കാം . fundamentally strong ആയിട്ടുള്ള നല്ല momentum ഉള്ള സ്റ്റോക്കുകൾ സെലക്ട് ചെയ്യുക ആണെകിൽ നല്ല റിട്ടേൺ പ്രദിക്ഷിക്കാം . അതുപോലെ തന്നെ റിസ്ക് 1 -2 % വരെ എടുക്കാൻ തയ്യാർ ആയിരിക്കണം .
4. Intraday traders
കുറച്ചു റിസ്ക് കൂടിയ ട്രേഡിങ്ങ് ആണിത് .High risk high reward നല്കുന്ന ഒരു കാറ്റഗറി ആണിത് .പുതുതായി സ്റ്റോക്ക് മാർക്കറ്റിൽ വരുന്നവർക്ക് ഒരിക്കലും ഇൻട്രാ ഡേ ട്രേഡിങ്ങ് ചെയ്യുവാൻ പാടുള്ളതല്ല .വളരെ പെട്ടന്ന് തന്നെ ഡിസിഷൻ എടുക്കേണ്ടി വരും എന്നതിനാൽ നല്ല എക്സ്പീരിയൻസ് ആവശ്യമുണ്ട് .
5. Derivatives
future and option trading എന്ന പേരിലും അറിയപെടുന്നു . ചെറിയ ക്യാപിറ്റൽ കൊണ്ടുതന്നെ നല്ലൊരു റിട്ടേൺ ഉണ്ടാക്കാം എന്നതാണ് ഇതിലേക്ക് ഏതൊരു തുടക്ക കാരനെയും ഇതിലേക്ക് ആകര്‍ഷിക്കുന്നത് . High risk high return കാറ്റഗറി ആണിത് . ചെറിയ കാലയളവിൽ തന്നെ നല്ലൊരു റിട്ടേൺ നമുക്ക് ഇതിൽനിന്നും സമ്പാദിക്കാൻ സാദിക്കും .എന്നാൽ മിക്കവാറും എല്ലാ തുടക്കകാരും ഓപ്ഷൻ ട്രേഡിങിൽ ചെറിയ ക്യാപിറ്റൽ കൊണ്ട് സ്റ്റാർട്ട് ചെയ്യാം എന്നതിനാൽ ആദ്യം തന്നെ ഇതിൽ തുടങ്ങുന്നു . പിന്നട് സംഭവിക്കുന്നത് ക്യാപിറ്റൽ സീറോ ആകുന്നതായിരിക്കും .
എങ്ങനെ സ്റ്റാർട്ട് ചൈയ്യാം ?
LKG -UKG മുതൽ graduation വര നാം 20 വർഷമെങ്കിലും പഠിച്ചിട്ടാണ് നല്ലൊരു ജോലി ലഭിക്കുന്നത് . എന്നാൽ stock market ൽ യാതൊരു ഏസ്പീരിയൻസോ അറിവോ ഇല്ലാതെ വന്നു പണം ഉണ്ടാക്കാം എന്ന് വിചാരിക്കുന്നത് തന്നെ മണ്ടത്തരമോ അല്ലെങ്കിൽ ചൂതാട്ടം എന്ന് വേണമെങ്കിൽ പറയാം .ആദ്യം ചെറിയ പ്രോഫിറ് ഭാഗ്യം കൊണ്ട് ലഭിക്കുന്നു പിന്നീട് അത് ഒരു ഹരമായി വലിയൊരു നഷ്ട്ടം വരുത്തി വയ്ക്കുന്നു .
ഒരു തുടക്കകാരൻ മിനിമം ഒരു ആറു മാസം എങ്കിലും സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ച് പഠിച്ചു മനസിലാക്കാൻ ശ്രമിക്കുക . അതിനു ശേഷം അച്ചടക്കതോടുകൂടി സ്റ്റോക്ക് മാർക്കറ്റിനെ സമീപിക്കുക ആണെങ്കിൽ മറ്റേതു സൈഡ് ഇന്കത്തിനെകാൾ കൂടുതൽ ഇതിൽ നിന്നും സമ്പാദിക്കാൻ സാധിക്കുന്നു.-
മറ്റെന്തെല്ലാം ഘടകങ്ങൾ ആണ് നിങ്ങളുടെ റിട്ടേൺനെ ബാധിക്കുന്നത് ?
1. Market condition : ഇൻവെസ്റ്റേഴ്സിനു നേരത്തെ പറങ്ങപോലെ പത്തു മുതൽ പന്ത്രണ്ടു ശതമാനം റിട്ടേൺ ലഭിക്കുന്നു എന്നാൽ ഇതു മാർക്കറ്റ് കണ്ടിഷനെ ആശ്രയിച്ചിരിക്കും . ലോകരാജ്യങ്ങളിൽ ഉള്ള സാമ്പത്തിക മാന്ദ്യം നമ്മുടെ രാജ്യത്തെയും പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കുന്നു .സാമ്പത്തിക മാന്ദ്യം വരുമ്പോൾ ബിസിനസ്സുകളിൽ നിന്നും ലഭിക്കുന്ന ലാഭം കുറയുന്നു , ഉപഭോക്താക്കൾ കുറച്ച് ചെലവഴിക്കുന്നു.കമ്പനികളുടെ ഭാവി വരുമാന സാധ്യതകളെക്കുറിച്ച് നിക്ഷേപകർക്ക് ശുഭാപ്തിവിശ്വാസം കുറയുന്നതിനാൽ ഇത് സ്റ്റോക്ക് വില കുറയുന്നതിന് ഇടയാക്കും.
2. Type of stock : ലഭിക്കുന്ന റിട്ടേൺ ഇൻവെസ്റ്റ് ചെയ്തിരിക്കുന്ന സ്റ്റോക്കിനെയും ആശ്രയിച്ചിരിക്കുന്നു . സ്മാൾ ക്യാപ് സ്റ്റോക്കുകളിൽ ഇൻവെസ്റ്റ് ചെയ്യുമ്പോൾ അതിന്റെ പ്രൈസിന്റെ volatility വളരെ കൂടുതൽ ആയിരിക്കും .ഇത്തരത്തിൽ ഉള്ള സ്റ്റോക്കിന്റെ വിലയെ വളരെ ഈസി ആയി manipulate ചൈയ്യാം . നാം ലാർജ് ക്യാപ് സ്റ്റോക്സ് ആയ reliance പോലുള്ള എടുക്കുക ആണെങ്കിൽ ഈ ഒരു സ്റ്റോക്കിന്റെ വില 1 % മൂവ് ആകണമെങ്കിൽ 19000 കോടിക്ക് അടുത്ത് അവശ്യമുണ്ട് .അത് കൊണ്ടുതന്നെ ഇത്തരത്തിൽ ഉള്ള സ്റ്റോക്സിൽ ഇൻവെസ്റ്റ് ചെയ്യുനത് റിസ്ക് കുറവാണ് . സ്മാൾ ക്യാപ് അല്ലെങ്കിൽ ചെറിയ വില ഉള്ള സ്റ്റോക്ക് ആണെകിൽ വളരെ ഈസി ആയി അതിൻ്റെ പ്രൈസ് വളരെ ഈസി ആയി manipulate ചൈയ്യാം .
3. Knowledge : സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് അല്ലെങ്കിൽ ട്രേഡ് ചെയ്യുന്നവർ അവരുടെ അറിവുകളെ അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കണം . സ്റ്റോക്ക് മാർക്കറ്റിനെ ബാധിക്കുന്ന വാർത്തകൾ രാജ്യത്തിനകത്തും പുറത്തും നടക്കുന്നതും അതുപോലെ RBI- യുടെ പുതിയ പോളിസി അപ്ഡേറ്റ്സ് , ഫിനാൻസ് മിനിസ്ട്രിയുടെ പുതുതായി വരുന്ന അപ്ഡേറ്സ് എല്ലാം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് . അതുപോലെ തന്നെ പല തരത്തിൽ ഉള്ള അപ്ഡേറ്സ് സെബി നൽകാറുണ്ട് അതും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് . പുതുതായി പല തരത്തിൽ ഉള്ള ടെക്നിക്കൽ ഇന്ഡിക്കേറ്റർസ് ട്രേഡിങ്ങ് വ്യൂ പോലുള്ള പ്ലാറ്റഫോമിൽ വരാറുണ്ട് . ഇതിൽ പലതും നമുക്ക് ഉപകാരപ്പെട്ടേക്കാം . നമ്മുടെ WHATSAPP അല്ലെങ്കിൽ ടെലിഗ്രാം ചാനൽ FOLLOW ചെയ്യുക ആണെങ്കിൽ ഇത്തരത്തിൽ ഉള്ള പല ന്യൂസും അറിയാൻ സാദിക്കും
4 . Mindset : അത്യാഗ്രഹി ആയ ഒരു വ്യക്തിക്ക് ഒരിക്കലും സ്റ്റോക്ക് മാർക്കറ്റിൽ വിജയിക്കാൻ സാധിക്കില്ല .ക്ഷമ ഇല്ലാത്ത ഒരു വ്യക്തിക്ക് ഒരിക്കലും ലോങ്ങ് ടെർമിൽ ഇൻവെസ്റ്റ് ചെയ്യാൻ സാധിക്കില്ല അതുപോലെ കൂടുതൽ ക്ഷമ ഉള്ള ഒരു വ്യക്തിക്ക് ഇൻട്രാഡേ ട്രേഡിങ്ങ് ചൈയ്യാൻ സാധിക്കില്ല . അതുകൊണ്ടുതന്നെ നിങ്ങളുടെ mindset മാറ്റി എടുക്കേണ്ടത് അനിവാര്യമാണ് സ്റ്റോക്ക് മാർക്കറ്റിൽ വിജയിക്കണമെങ്കിൽ .
5 .Experience : എസ്സ്പീരിയൻസ് കൂടുംതോറും ലോസ് കുറയുകയും ട്രേഡിങ്ങ് ആക്യൂറസി കൂടുകയും ചെയ്യുന്നു . തുടക്കത്തിൽ പത്തിൽ ഏഴു ട്രേഡിൽ ലോസ് ഉണ്ടാകാം . തെറ്റുകൾ മനസിലാക്കി ഡിസിപ്ലിനോടുകൂടി വീണ്ടും ചെറിയ ക്യാപ്പിറ്റലിൽ വീണ്ടും ട്രേഡ് ചെയ്തു നേരത്തെ വന്ന തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുക .ഒരു സമയം വരും പകുതി ട്രേഡ് പ്രൊഫിറ്റും പകുതി ട്രേഡ് ലോസ് മേക്കിങ് , വീണ്ടും ഈ ഒരു പ്രോസസ്സ് ഫോളോ ചെയ്യുമ്പോൾ പത്തിൽ എട്ടു ട്രേഡ് പ്രോഫിറ്റ് നൽകും .എത്ര എക്സ്പീരിയൻസ് ഉള്ള ട്രേഡർ ആണെകിലും ലോസ് ഇല്ലാതെ ട്രേഡ് ചൈയ്യാൻ സാധിക്കില്ല .എന്നാൽ ലോസ്സിനേക്കാൾ കൂടുതൽ പ്രൊഫിറ്റിൽ ട്രേഡ് ചെയ്യുമ്പോൾ ആണ് സ്റ്റോക്ക് മാർക്കറ്റിൽ വിജയിക്കാൻ സാധിക്കുന്നത് . ഇതിനു മേൽ പറഞ്ഞ എസ്സ്പീരിയൻസ് സഹായിക്കും .
6 . Market Makeing : സ്റ്റോക്ക് മാർകെറ്റിൽ FII ,DII അതുപോലോത്തെ PRAMOTERS പോലുള്ളവർ ഉണ്ട് . മാർക്കറ്റ് ക്ലോസ് ആയതിനു ശേഷം ആ ദിവസം FII & DII എത്ര BUY / SELL ചെയ്തു എന്നതും അടുത്ത ദിവസത്തെ മാർക്കറ്റ് പെർഫോമൻസിനെ ബാധിക്കുന്ന ഒരു ഘടകമാണ് .
റിട്ടേൺ അനുസരിച്ചു നിങ്ങൾക്ക് ആദ്യമേ തീരുമാനിക്കണം ഒരു മാസം എത്ര റിസ്ക് എടുക്കാൻ തയ്യാറാണ് എന്ന് .ഒരു ലക്ഷം രൂപ ക്യാപിറ്റൽ ഉണ്ടെങ്കിൽ അതിൽ 10 -15 % റിസ്ക് എടുക്കാൻ തയ്യാർ ആണെകിൽ ഇൻട്രാഡേ അല്ലെങ്കിൽ ഡെറിവേറ്റീവ്സിൽ ട്രേഡ് ചൈയ്യാം . 2 -3 % റിസ്ക് എടുക്കാൻ തയ്യാർ ആണെകിൽ SWING TRADING അതുപോലെ ഇതിൽ കുറവാണ് റിസ്ക് എടുക്കുന്നവർക്ക് LONG TERM ഇൻവെസ്റ്റർ ആകാം .മുകളിൽ പറഞ്ഞത് ഒരു THUMB RULE കാരണം സ്റ്റോക്ക് മാർക്കറ്റിൽ വന്ന ഒരു വ്യകതിക്ക് അവരുടെ എസ്സ്പീരിയൻസ് കൂടുന്നതിന് അനുസരിച്ചു് ഈ ഒരു റിസ്ക് എടുക്കാൻ ഉള്ള കപ്പാസിറ്റി മാറി കൊണ്ടിരിക്കും .