Stock Market

സ്റ്റോക്ക് മാർക്കറ്റിൽ ഒരു തുടക്കകാരൻ എങ്ങനെ പഠിച്ചു തുടങ്ങാം ?

നമ്മളിൽ പലരും സ്റ്റോക്ക് മാർക്കറ്റിലേക്ക് ആദ്യമായ് പലതരത്തിൽ ഉള്ള പ്രതീക്ഷകൾ വച്ചാണ് വരുന്നത് . അതിൽ കൂടുതൽ പേർക്കും ആദ്യം നഷ്ട്ടം സംഭവിക്കുന്നു . അതിൽ കുറച്ചു പേര് പിന്നീട് ഒരിക്കലും ഇതിലേക്ക് വരുന്നില്ല , മറ്റു ചിലർ വീണ്ടും കുറച്ഛ് ക്യാപിറ്റൽ ഉണ്ടാക്കി അവരുടെ ഭാഗ്യം പരീക്ഷിക്കാൻ വരുന്നു . ചുരുക്കം ചിലർ മാത്രം നന്നായി പഠിച്ചു ചെറിയ ക്യാപിറ്റലിൽ തുടങ്ങി വലിയ നേട്ടങ്ങൾ ഉണ്ടാക്കുന്നു .എന്നാൽ ഇത്തരത്തിൽ വരുന്ന പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്നം എവിടെ തുടങ്ങണം എന്നാണ് .

ഒരു ട്രേഡർ അല്ലെങ്കിൽ ഇൻവെസ്റ്റർ നമുക്ക് ആദ്യം എന്താണ് അറിഞ്ഞിരിക്കേണ്ടത് ? ആദ്യമായ് നമ്മൾ ബേസിക് ആയിട്ടുള്ള കാര്യങ്ങളിൽ തുടങ്ങണം അതായത് സ്റ്റോക്ക് മാർക്കറ്റ് എന്താണ് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ,ബോബെ സ്റ്റോക്ക് എക്സ്ചേഞ്ച് എങ്ങനെ ആണ് പ്രവർത്തിക്കുന്നത് .SHARES ,IPO എന്നാൽ എന്താണ് , റിസ്ക് & പ്രോഫിറ്റ് , എത്ര പൈസ കൊണ്ട് സ്റ്റാർട്ട് ചൈയ്യാം .

ഏതൊക്കെ ഫിനാൻഷ്യൽ ടെർമിനോളജി ആണ് ഉപയോഗിക്കുന്നത് അതായത് ഡിവിഡന്റ് ,STOCKS SPILTS എന്താണ് , MARKET CAPITALIZATION എന്താണ് .സ്റ്റോക്ക് ട്രേഡിങിൽ ഉപയോഗിക്കുന്ന CONCEPTS അതായത് LONG ,SHORTS എന്തൊക്കെ ആണെന്നത് . ഇത്തരത്തിൽ ഉള്ളവ മനസ്സിൽ ആക്കിയതിനു ശേഷം,നിങ്ങൾ തീരുമാനിക്കേണ്ടതുണ്ട് ഒരു ട്രേഡർ ആകണമോ അല്ലെങ്കിൽ ഇൻവെസ്റ്റർ ആകേണമോ എന്ന് .

കാരണം ട്രേഡറിനും ഇൻവെസ്റ്ററിനും രണ്ടു തരത്തിൽ ഉള്ള മൈൻഡ് സെറ്റും അറിവനുമാണ് വേണ്ടത്.ഒരു ട്രേഡർ ആണെങ്കിൽ ടെക്നിക്കൽ അനാലിസിസിനെ കുറിച്ച് കൂടുതൽ അറിഞ്ഞിരിക്കണം .ഇതിൽത്തന്നെ പ്രൈസ് ആക്ഷൻ , ചാർട്സ് ,ഇന്ഡിക്കേറ്റർസ് ,പാറ്റെൺസ് ഇതൊക്കെ മനസിലാക്കുന്നത് ഒരു സ്റ്റോക്കിന്റെ ഭാവിയിലെ വിലയെ കുറിച്ച് ഒരു ഏകദേശ ദാരണ ലഭിക്കുന്നു

ഇതിന്റെ ഒപ്പം തന്നെ ട്രേഡിങ്ങ് സൈക്കോളജി അല്ലെങ്കിൽ മണി management കുറിച്ച് കൂടുതൽ മനസ്സിൽ ആകേണ്ടതുണ്ട് .ചിലപ്പോൾ ലോസ് കാണുമ്പോൾ അല്ലെങ്കിൽ അത്യാഗ്രഹം കൊണ്ടും നഷ്ടങ്ങൾ ഉണ്ടാക്കാറുണ്ട് .എത്ര ക്യാപിറ്റൽ കൊണ്ട് ട്രേഡ് ചൈയ്യണ്ണം എന്നും Entry ,Exit ,എത്ര ലോസ്സിൽ ട്രേഡ് കട്ട് ചൈയെണ്ണം എന്നും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്
ട്രേഡിങ്ങിൽ കുറച്ചുകൂടി റിസ്ക് എടുക്കാൻ തയ്യാർ ആണെങ്കിൽ നമുക്ക് Derivatives അല്ലെങ്കിൽ future and option നമുക്ക് ട്രേഡ് ചെയ്‌യാം .ഇത് High risk High return കാറ്റഗറി ആണ് .പുതിയതായി വരുന്ന ട്രേഡേഴ്സിന് future and option ട്രേഡ് ചൈയ്യാതിരിക്കാൻ ശ്രമിക്കുക .

ഒരു ഇൻവെസ്റ്റർ ആകാൻ ആഗ്രഹിക്കുന്നു എങ്കിൽ economy analysis ,industry analysis ,company fundamentals അതായത് കമ്പനികളുടെ ബാലൻസ് ഷീറ്റ് ,പ്രോഫിറ്റ് ലോസ് സ്റ്റെമെന്റ്റ് ,അതുപോലെ റിസ്ക് മാനേജ്‌മന്റ് അറിഞ്ഞിരിക്കണം ,portfolio management ,ഇൻവെസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന ഷെയർ over valued അല്ലെങ്കിൽ under valued ആണോ എന്ന് അറിഞ്ഞിരിക്കേണം .അവസാനമായി ഇൻഡസ്ടറി അല്ലെങ്കിൽ സെക്ടർ അനാലിസിസ് അറിഞ്ഞിരിക്കേണം .

How a beginner can start learning the stock market