ETF-കൾ (Exchange-Traded Funds)
ETF-കൾ (Exchange-Traded Funds) എന്നത് ഡൈവേഴ്സിഫൈഡ് മ്യൂച്വൽ ഫണ്ടുകളെപ്പോലെതന്നെയാണ്, പക്ഷേ അവ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്‌തതും ട്രേഡ് ചൈയ്യാൻ പറ്റുന്നതുമാണ് .
- മ്യൂച്വൽ ഫണ്ടിനെപ്പോലുള്ള ഓപ്പറേഷൻ: ETF-കളുടെ ഓപ്പറേഷൻ മ്യൂച്വൽ ഫണ്ടുകളുമായി സാമ്യമുള്ളതാണ്. ഒരു ഡൈവേഴ്സിഫൈഡ് പോർട്ട്ഫോളിയോയിലേക്ക് നിക്ഷേപകരുടെ പണം സമാഹരിച്ച് വിവിധ സ്റ്റോക്കുകളിൽ നിക്ഷേപിക്കുന്നു. ഇത് നിക്ഷേപകർക്ക് അവരുടെ നിക്ഷേപം diversify ചൈയ്യാൻ സഹായിക്കുന്നു.
- ഓഹരികളെപ്പോലെ വ്യാപാരം: മറ്റുവശത്ത്, ETF-കൾ ഓഹരികളെപ്പോലെ സ്റ്റോക്ക് മാർക്കറ്റിൽ വ്യാപാരം ചെയ്യപ്പെടുന്നു. നിക്ഷേപകർക്ക് ഓഹരികളെ പോലെ വിപണിയിൽ വാങ്ങാനും വിറ്റഴിക്കാനും കഴിയും.
ഈ രണ്ട് സവിശേഷതകൾ ETF-കളെ മ്യൂച്വൽ ഫണ്ടുകളെ പോലെയും ഓഹരികളെ പോലെ പ്രത്യേകതകളുള്ള നിക്ഷേപ ഓപ്ഷനാക്കി മാറ്റുന്നു.
ETF-കൾ എന്താണ്?
- ETF-കൾ വഴി സമാഹരിക്കുന്ന ഫണ്ട്, ഡെറ്റ്/ഇക്വിറ്റി പോലുള്ള സെക്യൂരിറ്റികളിലേക്കും സ്വർണം/വെള്ളി പോലുള്ള ആസ്തികളിലേക്കും നിക്ഷേപിക്കുന്നു. ഈ നിക്ഷേപങ്ങൾ നിർദിഷ്ട ഇൻഡക്സ് അല്ലെങ്കിൽ Asset ഭാഗമായിരിക്കും.
- ETF-കൾ സാധാരണയായി ഒരു ബഞ്ച്മാർക്ക് ഇൻഡക്സ് പിന്തുടരുകയോ അതിനു അനുസൃതമായി റിട്ടേൺ നൽകുന്നു
- ETF യൂണിറ്റുകൾ കൈവശം വഹിക്കുന്നവർക്ക്, ഇൻഡക്സ് ഓഹരികൾ നേരിട്ട് വാങ്ങുന്നതിനു സമാനമായ എക്സ്പോഷർ ലഭിക്കുന്നു.
- ഇതിലൂടെ, ETF കൈവശം വഹിക്കുന്നവർക്ക് കുറഞ്ഞ ചെലവിൽ തന്നെ ഡൈവേഴ്സിഫിക്കേഷന്റെ ഗുണങ്ങൾ ലഭിക്കുന്നു
ETF യൂണിറ്റുകളുടെ നിക്ഷേപ ശൈലിയെ പാസീവ് ഇൻവെസ്റ്റിംഗ് എന്നു വിളിക്കുന്നു.
ആക്ടീവ് ഇൻവെസ്റ്റിംഗ് vs. പാസീവ് ഇൻവെസ്റ്റിംഗ്
- ആക്ടീവ് ഇൻവെസ്റ്റിംഗ്
- ഫണ്ട് മാനേജർ റിസേർച് ചെയ്തതു സെക്യൂരിറ്റികൾ/ സ്റ്റോക്കുകൾ തിരഞ്ഞെടുക്കുകയും അവയുടെ റിട്ടേൺ ട്രാക്ക് ചെയ്യുകയും ചെയ്യും
- ഫണ്ടിന്റെ പ്രധാന ലക്ഷ്യം ബഞ്ച്മാർക്ക് ഇൻഡക്സ്നെ ക്കാൾ ഉയർന്ന റിട്ടേണുകൾ നേടുക എന്നതാണ്.
- അൽഫ റിട്ടേൺസ് നേടാൻ (അഥവാ ബഞ്ച്മാർക്ക് ഇൻഡക്സ് റിട്ടേണിനേക്കാൾ കൂടുതൽ നേടാൻ) ശ്രമിക്കുന്നു.
- നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്ന പ്രൊഫഷണൽ ഫണ്ട് മാനേജർമാരുടെ എക്സ്പീരിയൻസ്നെയും അറിവിനെയും ആശ്രയിച്ചിരിക്കുന്നു
- പാസീവ് ഇൻവെസ്റ്റിംഗ്
- ഫണ്ട് മാനേജർ ഇന്ഡക്സിൽ (example Nifty 50 / Bank nifty / Pharma) ഉൾപ്പെട്ട സെക്യൂരിറ്റികളിൽ നിക്ഷേപം നടത്തുന്നു; സ്റ്റോക്ക് തെരഞ്ഞെടുക്കൽ ആവശ്യമില്ല.
- ഫണ്ടിന്റെ പ്രധാന ലക്ഷ്യം, ഇൻഡക്സ് ഫണ്ടിന്റെ റിട്ടേണുകൾ അനുസൃതമായി റിട്ടേൺ ലഭിക്കുക അല്ലെങ്കിൽ പിന്തുടരുക എന്നതാണ്,
- ബഞ്ച്മാർക്ക് ഇൻഡക്സ് റിട്ടേണുകൾ അതെപടി ലഭിക്കാൻ സാധിക്കുന്നു ,ട്രാക്കിംഗ് എറർ വളരെ കുറവാണ് .
- ആക്ടീവ് ഫണ്ട് മാനേജ്‌മെന്റിന് ആവശ്യമില്ല.
Investing in ETFs
ഫണ്ടിനെപ്പോലെ:
- ഒരു ഇൻഡക്സ്ഇൻറെ റിട്ടേൺ നൽകുന്നു
- ഓപ്പൺ എൻഡഡ് മ്യൂച്വൽ ഫണ്ടാണ്.
- സാധാരണയായി ആക്ടീവ് ഫണ്ടിനെ അപേക്ഷിച്ച് ചെലവ് ()കുറവായിരിക്കും.
- കുറവ് ടർണോവർ ഉണ്ട്.
സ്റ്റോക്കിനെപ്പോലെ:
- സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഇന്റ്രാ-ഡേ വ്യാപാര സൗകര്യമുണ്ട്.
- റിയൽ ടൈം വില ലഭ്യമാണ്.
- ലിമിറ്റ് ഓർഡറുകൾ നൽകാനാകും.
- കുറഞ്ഞത് ഒരു യൂണിറ്റിൽ വ്യാപാരം ആരംഭിക്കാൻ സാധിക്കും.
- ഡീമാറ്റ് അക്കൗണ്ടിലേക്ക് നേരിട്ട് ഡെലിവറി ലഭിക്കും.