Stock Market

ഓഹരി വിപണിയിൽ ഒരു തുടക്കകാരന് ട്രേഡിംഗ് ആരംഭിക്കാൻ എത്ര പണം വേണം ?

സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ്ങ് ചെയ്യാൻപോകുന്ന ഒരു തുടക്കകാരൻ ആണെകിൽ സാദാരനായി ഉണ്ടാകുന്ന ഒരു ഡൌട്ട് ആണ് എത്ര രൂപയ്ക്ക് സ്റ്റാർട്ട് ചെയ്യാം എന്നത്.നൂറു രൂപയ്ക്കും വേണമെങ്കിലും നമുക്ക് ഇൻവെസ്റ്റ്മെന്റ് സ്റ്റാർട്ട് ചെയ്യാം. എന്നാൽ നമ്മുക്ക് എല്ലാവർക്കും അറിയാം ടൈം ഈസ് മണി . അതായത് ഒരു സ്റ്റോക്കിനെ കുറിച്ഛ് ഡീറ്റൈൽ ആയി അനാലിസിസ് ചെയ്തു വാങ്ങി . ഒന്നോ രണ്ടോ ആശ്ച വെയിറ്റ് ചെയ്തു .നൂറു രൂപയ്ക്ക് ഒരു സ്റ്റോക്ക് വാങ്ങി എന്ന് കരുതുക .വാങ്ങിയ സ്‌റ്റോക്കിന്റ്റെ വില ഒരു ശതമാനം കൂടി എന്ന് കരുതുക.അങ്ങനെ എങ്കിൽ ഒരു ശതമാനം റിട്ടേൺ ലഭിച്ചു . അതായത് ഒരു രൂപ പ്രോഫിറ്റ് ലഭിച്ചു ! ഇത്രയും സമയംഇൻവെസ്റ്റ് ചെയ്തതിനു ഒരു രൂപ റിട്ടേൺ ലഭിക്കുന്നു എന്നതു സ്റ്റോക്ക് മാർക്കറ്റിനെ സംബാധിച്ചെടുത്തോളം ഒരു ലാഭകരമായ കാര്യം അല്ല. പിന്നെ ഒരു തുടക്കകാരൻ ചിന്തിക്കുന്നത് എത്രയും പെട്ടന്ന് കൈവശ മുള്ള പണം ഇരട്ടി ആകണം എന്നാണ് . ഇതുപോലെ ചിന്തികുന്നവരുടെ ഇൻവെസ്റ്റ് ചെയ്ത പണം പോകാനുള്ള സാധ്യതആണ് കൂടുതൽ .

സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്തു പണം നഷ്ടമായെങ്കിൽ എന്ത് ചെയ്യണം ?

മൂന്നോ നാലോ വർഷമുള്ള ഒരു പ്രൊഫഷണൽ കോഴ്സ് ചെയ്തു ശേഷം നമുക്ക് ഒരു ജോലി ലഭിക്കുന്നു എന്ന് കരുതുക . കോഴ്‌സിന് ശേഷം നല്ലൊരു പ്ലേസ്മെന്റ് ലഭിച്ചില്ല എങ്കിൽ  തുടക്ക കാരന് ശമ്പളം ലഭിക്കുന്നത് 10000-15000  രൂപ ആയിരിക്കും .കോഴ്സ് പഠിക്കുവാൻ .ചെലവായത് ചിലപ്പോൾ നാലോ അഞ്ചോ ലക്ഷം രൂപയായിരിക്കും .ഇത്രയും രൂപ ചിലവാക്കി മാസം ലഭിക്കുന്ന ഈ ഒരു തുകയ്ക്കും നമ്മൾ സന്തോഷവാൻ ആയിരിക്കും . പിന്നീട് തുടർന്ന് ജോലി  ചെയ്ത ശേഷം എക്സ്പീരിയൻസ് ലഭിച്ചു പിന്നീട് ആണ്  ഉയർന്ന ശമ്പളംലഭിക്കുക

എന്നാൽ സ്റ്റോക്ക്മാർക്കിൽ മാത്രം ഒന്നും അറിയാതെ ഒരു എക്സ്പീരിയൻസ്  ഇല്ലാതെ ആണ് പലരും ട്രേഡ് ചെയ്യാൻ വരുന്നത്.ട്രേഡ് ചെയ്തു പണം  നഷ്ടപ്പെട്ട ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ ആദ്യമായി ചിന്തിക്കേണ്ടത് നഷ്ടപ്പെട്ട ആ ഒരു രൂപ ലക്ഷമോ അല്ലെങ്കിൽ കൂടുതൽ ആകാം നിങ്ങൾ സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ച്  പഠിക്കുവാൻ ചെലവാക്കിയതാനെന്നു   കരുതി  മറന്നു കളയുക. .കാരണം നഷ്ട്ടപെട്ട രൂപ തിരിച്ചു ഉണ്ടാക്കാൻ  ട്രേഡ് ചെയ്യാൻ പോവുകയാണെങ്കിൽ  കൈവശം ഇനി ബാക്കിയുള്ള രൂപ വരെ ഇത്തരത്തിൽ ട്രേഡ് ചെയ്തു നഷ്ടപ്പെടുത്താനുള്ള ചാൻസ് ആണ് കൂടുതൽ. നഷ്ടപ്പെടുത്തിയ രൂപ മറന്നുകയാണെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ഇമോഷൻ കൺട്രോൾ ചൈയ്യാൻ  സാധിക്കും .ലഭിക്കുന്ന ചെറിയ ചെറിയ പ്രൊഫിറ്റിൽ നിങ്ങൾക്ക് വളരെ സന്തോഷം നൽകുകയും. പിന്നീട് അങ്ങോട്ട് കോൺഫിഡന്റ് ആയി ട്രേഡ്  ചെയ്യാൻ സാധിക്കുകയും ചൈയ്യും . അങ്ങനെയല്ല നഷ്ടപെട്ട പണം വേഗത്തിൽ സമ്പാദിക്കണം എന്ന് കരുതി ട്രേഡ് ചെയ്യാൻ വരിക ആണെകിൽ  കൈവശം  ഉള്ള ബാക്കി രൂപ കൂടി പോയതിനു ശേഷം മാത്രം ആയിരിക്കും നിങ്ങളുടെ ഡിമാൻഡ് അക്കൗണ്ട് ക്ലോസ് ആകുന്നത്

എങ്ങനെ സ്റ്റാർട്ട് ചെയ്‌യാം ?

ആദ്യം നിങ്ങളുടെ ടൈം വാല്യൂ എന്താണെന്നു മനസിലാക്കാൻ ശ്രമിക്കുക .അതുപോലെ നിങ്ങൾ ട്രേഡിങ്ങ് അല്ലെങ്കിൽ ഇൻവെസ്റ്റിംഗ് ചെയ്യുനത് എന്തിനു വേണ്ടി ആണെന്നാണ് .അതായത് സ്റ്റോക്ക് മാർക്കറ്റിൽ വരുന്ന ഓരോ വൃക്തികളും ആവശ്യങ്ങൾ വ്യത്യസ്തമായിരിക്കും . നല്ലൊരു ലൈഫ് സ്റ്റൈൽ ,ഒരു പാർട്ട് ടൈം വരുമാനം, വീട്, കാർ ,കുട്ടികളുടെ എഡ്യൂക്കേഷൻനു വേണ്ടി . ഇങ്ങനെ പലതുമാകാം . അതിനു അനുസരിച്ചു് ആയിരിക്കണം ഇൻവെസ്റ്റ്മെന്റ്. 5000 രൂപ കൊണ്ട് 50000 ഉണ്ടാക്കാം എന്ന് കരുതി ട്രേഡ് തുടങ്ങുന്നവർ അത് കൈവശമുള്ള പണം നഷ്ട്ടപെടുത്തിട്ടുള്ളവർ ആണ് ഏറെ അധികം .

  എത്ര റിസ്ക് എടുക്കാം ?

എത്രത്തോളം റിസ്ക് എടുക്കാം എന്ന് ആദ്യമേ മനസിലാക്കണം . ഇതു ഒരു വ്യക്തിയുടെ ഇമോഷൻനുമായി ബന്ധപ്പെട്ടിരിക്കുന്നു ലഭിക്കുന്ന റിട്ടേൺ . അതായത് എടുത്ത ട്രേഡിൽ ഒന്നോ രണ്ടോ ശതമാനം ലോസ് കാണുമ്പോൾ തന്നെ ട്രേഡ് ക്ലോസ് ചെയ്‌യുന്നവർ ഉണ്ട് . ഒരു പക്ഷെ നല്ലൊരു റിട്ടേൺ ലഭിക്കാവുന്ന ട്രേഡ് ആയിരിക്കാം അത്. ഇത്തരത്തിൽ നമ്മുടെ ഇമോഷനെ കൺട്രോൾ ചെയ്‌യണമെങ്കിൽ സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ച് കൂടുതൽ മനസ്സിൽ ആകേണ്ടതുണ്ട്.

ലഭിക്കേണ്ടുന്ന റിട്ടേൺ ആദ്യമേ മനസ്സിൽ കരുതുക

നിങ്ങൾ ഉദ്ദേശിക്കുന്ന റിട്ടേൺ എത്രയാണോ അതിനു അനുസരിച്ചായിരിക്കണം ഇൻവെസ്റ്റ്മെന്റ്. എന്നാൽ പ്രായോഗിക മല്ലാത്ത റിട്ടേൺ പ്രതിക്ഷിച്ചിട്ടു സ്റ്റോക്ക് മാർക്കറ്റിൽ വരികയാണെകിൽ . കൈവശം ഉള്ള പണം കാലിയാകാൻ ഉള്ള സാധ്യതആണ് ഉള്ളത്.

ഒരു മാസം എത്ര രൂപ സേവ് ചൈയ്യണം ?

1926 ഇൽ പബ്ലിഷ് ചെയ്ത പ്രസിദ്ധമായൊരു ബുക്ക് ആണ് “The Richest Man in Babylon“. ഇതു പ്രകാരം ഏതൊരു വ്യക്തിയും സേവിങ്‌സിന്റെ അഞ്ചിൽ ഒരു ഭാഗം സേവ് ചൈയെണ്ണം എന്നാണ് . അതായത് മാസ വരുമാനത്തിന്റെ 20 ശതമാനം .50000 രൂപ മാസം വരുമാനം ഉള്ള ഒരാൾ 10000 രൂപയെങ്കിലും സേവ് ചൈയെണ്ണം .ഇനി ഈ ഒരു സേവിങ്ങിൻസിൽ എത്ര ഷെയർ ട്രേഡിങിൽ ഉപയോഗിക്കണം എന്നത് നിങ്ങൾക്ക്  തീരുമാനികാം .

20 -35   വയസ്സു പ്രായമുള്ളവർ സേവ് ചെയ്യുന്ന 10000 രൂപ എങ്ങനെ ഇൻവെസ്റ്റ് ചെയ്യണം എന്ന് നോക്കാം

ഫിക്സഡ് ഇൻകം നൽകുന്ന ഫിക്സഡ് ഡെപ്പോസിറ്റ് പോലുള്ള സ്കീമിൽ 1000 രൂപ വരെ ഇൻവെസ്റ്റ് ചെയ്‌യാം .3000 രൂപ ലോങ്ങ് ടെം ഇൻവെസ്റ്റിംഗ്‌ അതായത് ETF ,mutual funds ,debentures, ട്രഷറി ബോണ്ട് പോലുള്ള റിസ്ക് കുറഞ്ഞ സ്‌ക്കിമിൽ  ഇൻവെസ്റ്റ് ചെയ്‌യാം .ബാലൻസ് വരുന്ന 6000 രൂപ ഷെയർ ട്രേഡിങ്ങ് ചൈയ്യാൻ ഉപയോഗിക്കാം .ഇങ്ങനെ ചെയ്യുവാനുള്ള ഒരു കാരണം ചെറിയ പ്രായത്തിൽ ആയതു കൊണ്ടുതന്നെ നമ്മുടെ ഇൻകം വർഷംതോറും കൂടി വരുന്നു . അത് പോലെ ലൈഫിൽ സെറ്റിൽ ആകാൻ കൂടുതൽ സമയം ഉണ്ട് .അതുകൊണ്ടു തന്നെ റിസ്ക് കൂടുതൽ എടുക്കാം.

35  -50    വയസ്സു പ്രായമുള്ളവർ സേവ് ചെയ്യുന്ന 10000 രൂപ എങ്ങനെ ഇൻവെസ്റ്റ് ചെയ്യണം എന്ന് നോക്കാം

ഫിക്സഡ് ഇൻകം നൽകുന്ന ഫിക്സഡ് ഡെപ്പോസിറ്റ് പോലുള്ള സ്കീമിൽ 2000 രൂപ വരെ ഇൻവെസ്റ്റ് ചെയ്‌യാം . 4000 രൂപ ലോങ്ങ് ടെം ഇൻവെസ്റ്റിംഗ്‌ അതായത് ,Invest in stocks in long term ,ETF ,mutual funds ,debentures, ട്രഷറി ബോണ്ട് പോലുള്ള റിസ്ക് കുറഞ്ഞ സ്‌ക്കിമിൽ  ഇൻവെസ്റ്റ് ചെയ്‌യാം .ബാലൻസ് വരുന്ന 4000 രൂപ ഷെയർ ട്രേഡിങ്ങ് ചൈയ്യാൻ ഉപയോഗിക്കാം .

 50 വയസിനു മുകളിൽ പ്രായംഉള്ളവർ

ഈ ഒരു ക്യാറ്റഗറിയിൽ ഉള്ളവർ ട്രേഡിങിൽ exposure കുറക്കുവാൻ ശ്രമിക്കുക . 8000 രൂപ  റിസ്ക് കുറഞ്ഞ ഇൻവെസ്റ്റ്മെന്റ് സ്‌ക്കിമിൽ ഇൻവെസ്റ്റ് ചെയ്‌യാം ബാലൻസ് ഉള്ള 2000 ട്രേഡിങ്ങ് ചെയ്യാൻ ഉപയോഗിക്കാം